ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്
ആലങ്ങാട്: സെറ്റിൽമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ സപ്ത ദിന ക്യാമ്പ് കോട്ടപ്പുറം ഗവ. എൽ പി സ്കൂളിൽ നടക്കുന്നു.
ക്യാമ്പിന്റെ ഭാഗമായി ക്യാമ്പിലെ വിദ്യാർത്ഥികൾക്കും, നാട്ടുകാർക്കുമായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആലുവ എക്സൈസ് ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ സനൽകുമാർ എസ് എ വിഷയം അവതരിപ്പിച്ച് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. ലഹരിയുടെ വർദ്ധിച്ചുവരുന്ന ഉപയോഗവും, ലഹരി സമൂഹത്തെയും,കുടുംബ ബന്ധത്തെയും ബാധിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച്, സമഗ്രമായി ചർച്ച ചെയ്തു. പ്രോഗ്രാം ഇൻ ചാർജ് ലിജി തോമസ് പരിപാടിയുടെ മോഡറേറ്റർ ആയിരുന്നു. ആഷാ തോമസ്, ഇമ്മാനുവൽ ഗോപൻ, സൽമാനുവൽ ഫാരിസ് എന്നിവർ സംസാരിച്ചു.