ട്വൻ്റി 20 പാർട്ടി നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു
ആലങ്ങാട് :ട്വൻ്റി 20 പാർട്ടി കളമശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും നേതൃ സംഗമവും കൊങ്ങോർപ്പിള്ളിയിൽ നടന്നു.
സംസ്ഥാന വൈസ് പ്രസിഡൻ്റ് വി. ഗോപകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
കളമശ്ശേരി നിയോജക മണ്ഡലം പ്രസിഡൻ്റ് ആനന്ദ് കൃഷ്ണൻ
അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ. ചാർളി പോൾ, സാജു വർഗ്ഗീസ്, റിജോ ജോസഫ്, ജൂഡ് മുല്ലൂർ, സ്മിത ലൈജു എന്നിവർ സംസാരിച്ചു.