ക്രിസ്തുമസ് ആഘോഷം ക്രിസ്തുമസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു
.ആലുവ :- ആലുവ സെൻ്റ് ഡെമിനിക് പാരീഷ് കൗൺസിൻ്റെ ക്രിസ്തുമസ് ആഘോഷം ക്രിസ്തുമസ് കേക്ക് മുറിച്ച് വികാരി ഫാദർ ജോസഫ് കരുമത്തി ഉദ്ഘാടനം ചെയ്തു. ഫാദർ ജോസഫ് കുഴിക്കണ്ടത്തിൽ CMI ക്രിസ്തുമസ് സന്ദേശം നൽകി. സഹവികാരി ഫാദർ അതുൽമാളിയേക്കൽ, സിസ്റ്റർ റെജി FCC,കൈക്കാരമാരായ വിൻസൻ്റ് തോട്ടത്തിൽ, ഫ്രാൻസിസ് തോമസ് ഇടവക വൈസ് ചെയർമാൻ ഡൊമിനിക് കാവുങ്കൽ, പാരീഷ് കൗൺസിൽ സെക്രട്ടറി പോൾ പയ്യപ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.