Saturday 21-Dec-2024


വാഫി-വഫിയ കലോല്‍സവം സ്വാഗത സംഘം ഒഫീസ് തുറന്നു


 കളമശ്ശേരി: 'ഇസ്‌ലാം: ലളിതം സുന്ദരം' എന്ന പ്രമേയത്തില്‍ ജനുവരി 15, 16 തിയതികളില്‍ കളമശേരി സംറ ഇന്റര്‍നാഷ്ണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന സംസ്ഥാന വാഫി -വഫിയ കലോല്‍സവത്തിന്റേയും സനദ്ദാന സമ്മേളനത്തിന്റേയും വിജയത്തിനാവശ്യമായ മൂന്നൊരുക്കത്തിന്റെ ഭാഗമായുള്ള സ്വാഗത സംഘം ഓഫീസ് തുറന്നു. കളമശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള കുഴിക്കാട്ടുകര ജുമാമസ്ജിദിന് സമീപമാണ് ഓഫീസ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇന്നലെ അസര്‍ നമസ്‌കാരാനന്തരം നടന്ന ചടങ്ങില്‍ കുഴിക്കാട്ടുകര ജുമാമസ്ജിദ് ചീഫ് ഇമാം മുഹമ്മദ് റാഫി ഹുദവി ഓഫീസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം രക്ഷാധികാരി കെ ടി എ മൗലവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജഅ്ഫര്‍ വാഫി സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ ഹുസൈന്‍ ഹാജി, കണ്‍വീനര്‍മാരായ ഉസ്മാന്‍ തോലക്കര, അബ്ദുറഹ്മാന്‍ കുട്ടി, പരീക്കുഞ്ഞ് അട്ടക്കാടന്‍, അസീസ് കോമ്പാറ, നാദിര്‍ഷ എന്നിവര്‍ പ്രസംഗിച്ചു. 





2024. All rights reserved.