Friday 04-Apr-2025


പോത്ത് ആക്രമിച്ച ഉടമ മരിച്ചു


 കരുമാല്ലൂര്‍: പോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഉടമ മരിച്ചു. ആലങ്ങാട് കൊങ്ങോര്‍പ്പിള്ളി കശുവിന്‍കൂട്ടത്തില്‍ വീട്ടില്‍ കെ.എ. ബാലകൃഷ്ണനാ(73) മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. വീടിനോടുചേര്‍ന്നുതന്നെയുള്ള കെട്ടിടത്തില്‍ ചായക്കട നടത്തുന്നയാളാണ് ബാലകൃഷ്ണന്‍. ആറുമാസംമുമ്പ് വാങ്ങിയതാണ് ഒരു പോത്തിനെ അതിനെ സമീപത്തുള്ള ഒരു ഒഴിഞ്ഞ പറമ്പില്‍ കെട്ടിയിട്ടാണ് വളര്‍ത്തുന്നത്. എന്നും രാവിലേയും വൈകിട്ടും അതിനുള്ള തീറ്റകൊണ്ടുക്കൊടുക്കും. പതിവുപോലെ വെളളവുമായി പോയ ബാലകൃഷ്ണനെ കാണാതായതോടെ ഭാര്യ ഉഷ അന്വേഷിച്ചുചെന്നപ്പോഴാണ് പോത്തിന്റെ അടുത്തുതന്നെ പരിക്കേറ്റനിലയില്‍ ബാലകൃഷ്ണന്‍ കിടക്കുന്നതുകണ്ടത്. ഉടനെ മക്കളെ വിളിച്ചുവരുത്തി പെട്ടെന്നുതന്നെ ആസ്റ്റര്‍ മെഡിസിറ്റിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കും ദേഹത്തുമെല്ലാം പരിക്കേറ്റനിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതുകൊണ്ടാണ് പോത്ത് ആക്രമിച്ചതാണെന്ന് കരുതുന്നത്. പോലീസെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചശേഷം പോസ്റ്റുമോര്‍ട്ടത്തിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ്.


Call Call:





2025. All rights reserved.