അറിയിപ്പുകൾ
ലേലം
കണയന്നൂര്‍ താലൂക്ക് വാഴക്കാല വില്ലേജില്‍ ബ്ലോക്ക് നമ്പര്‍-ഒമ്പത്, റീസര്‍വെ നമ്പര്‍ 91/4, 92/10, വിസ്തീര്‍ണം-18.20 ആര്‍ വസ്തു ലേലം ചെയ്യുന്നു. മെയ് 15ന് ഉച്ചയ്ക്ക് 11ന് മുമ്പ് വാഴക്കാല വില്ലേജ് ഓഫീസില്‍ ലേലം നടക്കും.
അപേക്ഷ ക്ഷണിച്ചു
എ.വി.ടി.എസ് കളമശേരിയില്‍ അഡ്വാന്‍സ്ഡ് ഷോര്‍ട്ട് ടേം കോഴ്‌സായ ഓട്ടോകാഡ് ആന്റ് ത്രീഡിഎസ് മാക്‌സ് (കമ്പ്യൂട്ടര്‍ എയ്ഡഡ് ഡ്രാഫ്റ്റിംഗ്) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ നേരിട്ട് നല്‍കാം. ഐ.ടി.ഐ ട്രേഡുകള്‍ (എന്‍ടിസി) പാസായവര്‍ക്കോ/ ഡിപ്ലോമ/ഡിഗ്രിയുള്ളവര്‍ക്കോ/മൂന്ന് വര്‍ഷത്തെ പ്രാക്ടിക്കല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും സ്‌പോണ്‍സര്‍ഷിപ്പോടുകൂടി അപേക്ഷിക്കാം.
ഫോണ്‍ 0484-2557275, 8921942612.