കടുങ്ങല്ലൂർ : എസ്എൻഡിപി യോഗം മുപ്പത്തടം ശാഖ നമ്പർ 975 ആം നമ്പർ ഗുരു മന്ദിരത്തിലെ നവീകരിച്ച ശാഖ ഓഫീസിന്റെ ഉദ്ഘാടനം യോഗം പ്രസിഡന്റ് ഡോ. എം എൻ സോമൻ നിർവഹിച്ചു.ശാഖ പ്രസിഡന്റ് വി കെ ശിവൻ അധ്യക്ഷത വഹിച്ചു.
യോഗം അസിസ്റ്റന്റ് സെക്രട്ടറി സോമനാഥൻ, ആലുവ യൂണിയൻ പ്രസിഡന്റ് സന്തോഷ് ബാബു,യൂണിയൻ സെക്രട്ടറി എ എൻ രാമചന്ദ്രൻ,ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ, ശാഖാ സെക്രട്ടറി വി കെ ഉത്തമൻ എന്നിവർ സംസാരിച്ചു. .