കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തിൽ കുസാറ്റ് മുൻ വൈസ് ചാൻസലറും, സ്കൂൾ ഓഫ് മാനേജ്‌മെൻറ് സ്റ്റഡീസ് സ്ഥാപക ഡയറക്ടറുമായ പത്മഭൂഷൺ പ്രൊഫ. എം.വി പൈലിയുടെ സ്മരണാർത്ഥം പ്രഭാഷണം സംഘടിപ്പിച്ചു.
മാനേജ്‌മെന്റ് സ്റ്റഡീസിലെ ആദ്യ ബാച്ച് എംബിഎ വിദ്യാർത്ഥിയും ഛത്തീസ്ഗഡിന്റെ മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. സുനിൽ കുമാർ അനുസ്മരണ പ്രഭാഷണം നടത്തി.
കുസാറ്റ് സെമിനാർ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. ജുനൈദ് ബുഷിരി അദ്ധ്യക്ഷത വഹിച്ചു.
പ്രൊഫ. എം. വി പൈലിയുടെ ചെറുമകൻ പൈലി വർഗീസ് മുലമറ്റം, മാനേജ്‌മെൻറ് സ്റ്റഡീസ് പ്രൊഫ. ഡോ. സക്കറിയ കെ.എ, അസോസിയേറ്റ് പ്രൊഫ. സ്മാർട്ടി പി മുകുന്ദൻ എന്നിവർ സംസാരിച്ചു.