കളമശേരി,:ബിജെപി കളമശേരി വെസ്റ്റ് ഏരിയ സമ്മേളനം വട്ടേക്കുന്നം എൻ എസ് എസ് ഹാളിൽ നടന്നു.
സമ്മേളനം എറണാകുളം നോർത്ത് ജില്ല പ്രസിഡന്റ് എം. എ. ബ്രഹ്മരാജ് ഉത്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് എം ആർ രമ്യ അധ്യക്ഷത വഹിച്ചു.
ജില്ല സെൽ കോ ഓർഡിനേറ്റർ എം. എം. ഉല്ലാസ്, മുൻ മണ്ഡലം പ്രസിഡന്റും മുനിസിപ്പൽ കൗൺസിലറുമായ പ്രമോദ് തൃക്കാക്കര, കളമശ്ശേരി മണ്ഡലം പ്രസിഡന്റ് സജിത്ത് ആർ നായർ, ജന. സെക്രട്ടറി മാരായ പി. പി. സുന്ദരൻ, പി. സജീവ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ആർ. രാമചന്ദ്രൻ, എൻ. പി. ശ്രീകുമാർ, വി. പി. രാജീവ്, കെ. ആർ. ശ്രീകുമാർ, വി. പി. സാബു എന്നിവർ സംസാരിച്ചു.
,