ജി എച്ച് എസ് എസ് ഏലൂരിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് മുൻസിപ്പാലിറ്റി ചെയർമാൻ എ.ഡി സുജിൽ ഉദ്ഘാടനം ചെയ്തു. കായിക വിദ്യാഭ്യാസത്തിലൂടെ വിദ്യാർത്ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിക്കൊണ്ടാണ് "എലൈറ്റ് കിക്കേഴ്സ് " എന്ന സമ്മർ കോച്ചിംഗ് ക്ലാസ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഹോണ്ട കി പത്ശാലയുടെ നേതൃത്വത്തിൽ ബാൽ രക്ഷ ഭാരത് പ്രൊജക്റ്റാണ് ക്യാമ്പ് ഏറ്റെടുത്ത് നടത്തുന്നത്. ശ്രീ. അശ്വിൻ കണ്ണൂർ ആണ് ഫുട്ബോൾ കോച്ച്.