ബിനാനിപുരം സർക്കിൾ ഇൻസ്പെക്ടർ വി ആർ സുനിലിനെ ആദരിച്ചു.
കടുങ്ങല്ലൂർ: ബിനാനിപുരം വെൽഫെയർ അസോസിയേഷന്റെയും ബിനാനിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെയും സംയുക്ത യോഗത്തിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ബിനാനിപുരം എസ് എച്ച് ഒ വി ആർ സുനിലിനെ ആദരിച്ചു.
എസ് പി സി യൂണിറ്റ്, ജനമൈത്രി പോലീസ്, ലഹരി വിരുദ്ധ ക്ലബ്ബുകൾ, ബിനാനിപുരം വെൽഫെയർ എന്നിവയ്ക്ക് മാതൃകാപരമായ നേതൃത്വമാണ് നൽകുന്നത്. ആൻറി ഡ്രഗ്സ് മൂവ്മെൻറ് എറണാകുളം ജില്ലാ സെക്രട്ടറി ജോബി തോമസ് പൊന്നാട അണിയിച്ചു. ഭാരവാഹികളായ വി പി സുരേന്ദ്രൻ, സജീവൻ തത്തയിൽ, ഡോ സുന്ദരം വേലായുധൻ, സദാശിവൻ പിള്ള, ഇൻസ്‌പെക്ടർ പി ജി ഹരി എന്നിവർ സംസാരിച്ചു. ക്രിസ്തുമസ് പുതുവത്സര സന്ദേശങ്ങൾ പങ്കുവെച്ച് കേക്ക് മുറിച്ചു.