Saturday 21-Dec-2024


ഷിപ്പ് ടെക്നോളജി ഡിപ്പാർട്ട്മെൻറിന്റെ സുർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി


 കളമശ്ശേരി : കൊച്ചി ശാസ്ത്ര സാങ്കേതികസർവകലാശാലയിൽ ആയിരക്കണക്കിന് പ്രഗൽഭരായ എൻജിനീയർമാരെ വാർത്തെടുത്ത ഷിപ്പ് ടെക്നോളജി ഡിപ്പാർട്ട്മെന്റ് കപ്പൽ സാങ്കേതികവിദ്യ പഠനരംഗത്ത് 50 വർഷം പൂർത്തിയാക്കുന്നതിനോടനുബന്ധിച്ച് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. കുസാറ്റ് സെമിനാർ ഹാളിൽ നടന്ന ചടങ്ങ് സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ഡോ എം ജുനൈദ് ബുഷിരി ഉദ്ഘാടനം ചെയ്തു. സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഡിപ്പാർട്ട്മെന്റിലെ വിദ്യാർത്ഥി കൂട്ടായ്മയായ സൊസൈറ്റി ഓഫ് നേവൽ ആർക്കിടെക്ചർ സ്റ്റുഡൻസിnte വാർഷിക സാങ്കേതിക ജേർണൽ ആയ ഷിപ്പ്സ്ടെക്നിക് സുവർണ്ണ ജൂബിലി പതിപ്പ് കൊച്ചിൻ ഷിപ് യാർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മധു. എസ്. നായർ പ്രകാശനം ചെയ്തു. വകുപ്പ് മേധാവി ഡോ സതീഷ് ബാബു പി കെ അധ്യക്ഷതവഹിച്ചു. എപിജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല വിസി യും കുസാറ്റിലെ ഷിപ്പ് ടെക്നോളജി വകുപ്പിലെ പ്രൊഫസറുമായ ഡോ കെ ശിവപ്രസാദ്, മുഖ്യാതിഥി ജി.റ്റി.ആർ ക്യാമ്പ്ബെൽ മറൈൻ കൺസൾട്ടന്റ്സ് എൽടിഡി, ബഹാമാസ്, സ്മാർട്ട് എൻജിനീയറിംഗ് & ഡെസൈൻ സൊല്യൂഷൻസ് എൽടിഡി കൊച്ചി എന്നിവയുടെ പ്രസിഡന്റും സിഇഒ മായ ആന്റണി പ്രിൻസ്, കുസാറ്റ് രജിസ്ട്രാർ പ്രൊഫ.ഡോ എ യു അരുൺ, ഫിൻലൻറിലെ എൻഎപിഎ യുടെ ചെയർമാനും ദുബായിലെ ലീല ഗ്ലോബലിന്റെ ചീഫ് മാരിടൈം സ്‌ട്രാറ്റജി & ഇന്നോവേഷൻ ഓഫീസറും ഡോസ്റ്റസിന്റെ പ്രസിഡൻറുമായ ഡോ. അബ്ദുൾ റഹീം, ഷിപ്പ് ടെക്നോളജി വകുപ്പിലെ പ്രൊഫ. ഡോ എ. മതിയഴഗൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.





2024. All rights reserved.