ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ച് കളമശേരി പോലീസ് സ്റ്റേഷൻ
കളമശേരി പോലീസ് സ്റ്റേഷനിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. നാസിക് ഡോളിൻ്റ വാദ്യമേളത്തോടെ തുടക്കം കുറിച്ച ആഘോഷങ്ങൾ എസിപി പി.കെ.ബേബി ക്രിസ്തുമസ് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. കളമശേരി എസ്എച്ച്ഒ എം.ബി.ലത്തീഫ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ റഫീഖ് മരക്കാർ ക്രിസ്തുമസ് സന്ദേശം നൽകി. കളമശേരി പോലീസ് സ്റ്റേഷന്റെ ചരിത്രത്തിൽ ആദ്യമായി നടത്തിയ ക്രിസ്തുമസ് ആഘോഷത്തിൽ പോലീസ് ഉദ്യാേഗസ്ഥർക്കിടയിൽ ക്രിസ്തുതുമസ് സുഹൃത്തിനെ തെരെഞ്ഞെടുക്കുകയും സമ്മാനങ്ങൾ കൈമാറുകയും ചെയ്തു. മികച്ച സേവനം കാഴ്ചവെച്ച പോലീസ് ഉദ്യോഗസ്ഥരെ ചടങ്ങിൽ മൊമെന്റോ നൽകി ആദരിച്ചു.
ക്രിസ്തുമസിനെയും പുതുവത്സരത്തേയും വരവേൽക്കാനായി പുൽക്കൂടും, ക്രിസ്തുമസ് ട്രീയും, നക്ഷത്രങ്ങളും, ദീപാലങ്കാരങ്ങളും കളമശേരി പോലീസ് സ്റ്റേഷനിൽ നേരത്തെ തന്നെ ഒരുക്കിയിരുന്നു.
എസ് ഐമാരായ പി.ആർ.സിംഗ്, സെബാസ്റ്റ്യൻ പി ചാക്കൊ, എ.കെ.എൽദോ, അനിൽകുമാർ, വിഷ്ണു എന്നിവർ സംസാരിച്ചു. എ എസ് ഐ അനിൽകുമാർ സ്വാഗതവും എസ് സി പി ഒ മുഹമ്മദ് ഇസ്ഹാഖ് നന്ദിയും പറഞ്ഞു. തുടർന്ന് കലാ പരിപാടികളും ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.