വരാപ്പുഴ പഞ്ചായത്ത് ഒന്നാം സ്ഥാനത്തു എത്തി
വരാപ്പുഴ :കേരളോത്സവം 2024 ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ നടത്തിയ മത്സരങ്ങളിൽ വരാപ്പുഴ പഞ്ചായത്ത് ഒന്നാം സ്ഥാനത്തു എത്തി ഓവറോൾകിരീടം കരസ്ഥമാക്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യതോമസിൽ നിന്നും വരാപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോസഫ് ട്രോഫി ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ആർ രാധാകൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ബ്ലോക്ക് മെമ്പർമാർ വരാപ്പുഴ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ടി പി പോളി, വരാപ്പുഴ പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, ദിവ്യ, വിജയിച്ചകുട്ടികൾ എന്നിവർ സമ്മാനദാനചടങ്ങിൽ പങ്കെടുത്തു.