ജോബി തോമസിനെ അനുമോദിച്ചു
എലൂർ :കോവിഡ് കാലത്ത് ഉൾപ്പെടെ കേരളത്തിൽ ഏറ്റവും കൂടുതൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചതിന് (247) നാഷണൽ ബ്ലഡ് ട്രാൻസ് ഫ്രൂഷൻ കൗൺസിലിന്റെ ദേശീയ അവാർഡിന് അർഹനായ ജോബി തോമസിനെ ഫാക്ട് എംപ്ലോയീസ് അസോസിയേഷന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അനുമോദിച്ചു.ജിസിഡിഎ ചെയർമാനും എഫ് ഇ എ പ്രസിഡൻ്റുമായ കെ ചന്ദ്രൻപിള്ള ഉപഹാരം നൽകി.ചടങ്ങിൽ ഭാരവാഹികളായ സന്തോഷ് ബാബു, വാൾട്ടർ ആൻറണി, ബിന്ദു രാജ് എന്നിവർ പങ്കെടുത്തു